കൊച്ചി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ ചില്ലറത്തുട്ടുകൾ ശേഖരിച്ച് ഡയാലിസിസ് രോഗികൾക്ക് ആശ്വാസമേകുന്ന 'ചില്ലറക്കാരൻ' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി കരോൾ ഗാനങ്ങളുമായി അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസ് ഇന്ന് നഗരം ചുറ്റും.
ഉച്ചക്ക് ഒന്നിന് സെന്റ് തെരേസാസ് കോളേജിൽ മേയർ എം. അനിൽ കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി എന്നിവർ പങ്കെടുക്കും.
നിർദ്ധനരായ രോഗികൾക്ക് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 13,000ത്തിലധികം സൗജന്യ ഡയാലിസിസ് ചെയ്തുകൊടുത്ത പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെയും കൊച്ചി രൂപതയുടെയും നേതൃത്വത്തിലാണ് പരിപാടി.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് സംഘടിപ്പിച്ച 'കേക്ക് വണ്ടി'യിലൂടെ 8ലക്ഷം രൂപയോളം സൗജന്യ ഡയാലിസിസ് പദ്ധതിയിലേക്ക് ലഭിച്ചിരുന്നു.