
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മീഡിയ സ്‌കൂളായ എസ്.എച്ച് സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാവറ മാദ്ധ്യമ പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിച്ചു. പത്ര മാദ്ധ്യമങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്താ ഫീച്ചറുകൾ, ഫോട്ടോഗ്രാഫി, ദൃശ്യമാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗ്, മികച്ച അവതാരകൻ, മികച്ച റേഡിയോ അവതരാകൻ എന്നിവയ്ക്കാണ് പുരസ്‌കാരം. 2022 ജനുവരി ഒന്നിന് ശേഷമുള്ള റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് പരിഗണിക്കുക. മാദ്ധ്യമ പ്രവർത്തകർക്കു സ്വന്തമായും മികച്ച മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി അഞ്ച്. shchavaramediaaward@shcollege.ac.in, 9061049558