കളമശേരി: കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് , കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് സാമൂഹ്യ പ്രവർത്തന വിഭാഗം , വിദ്യാർത്ഥി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളുടെ സമ്മേളനം മുൻ എൽ.ഡി.ആർ.എഫ് ഡി.ജി.പി ഡോ. പി. എം. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.എം.പി. ആന്റണി​, പ്രിൻസിപ്പൽ ഡോ.ബിനോയ് ജോസഫ്, ഡോ.ജോസഫ് എം.കെ, അഡ്വ.പി.പ്രേംനാഥ്, ദിലീപ് കുമാർ, ഡോ. ഐപ്പ് വർഗീസ്, ഡോ.അനീഷ്.കെ.ആർ. തുടങ്ങിയവർ സംസാരിച്ചു.