തൃപ്പൂണിത്തുറ: എരൂർ ശ്രീനാരായണ ഗുരുവരാശ്രമ സംഘം ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ജനുവരി മൂന്നുവരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും മേൽശാന്തി എ.എച്ച്.ജയന്തന്റെയും കാർമികത്വത്തിൽ കൊടിയേറ്റും. 7.45 ന് തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ. നാളെ വൈകിട്ട് 5ന് സൗന്ദര്യലഹരി (ആലാപനം), 6 ന് അക്ഷര ശ്ലോക സദസ്, 8ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം "കടലാസിലെ ആന". 29ന് വൈകിട്ട് 7.45 ന് പോട്ടയിൽ ഗുരുകൃപ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി. തുടർന്ന് നൃത്തനൃത്യങ്ങൾ, 9.30 ന് താലംവരവ്. 30ന് വൈകിട്ട് 7.45 ന് തിരുവാതിരക്കളി, ഭജന. 8ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള. 31ന് വൈകിട്ട് 6 ന് വിശേഷാൽ ഗുരുപൂജ, ഭജൻസ്, നൃത്തനൃത്യങ്ങൾ, താലം വരവ്, പുഷ്പാഭിഷേകം. ജനുവരി ഒന്നിന് വലിയ വിളക്ക്, പള്ളിവേട്ട മഹോത്സവം. രാവിലെ 8 ന് കാഴ്ചശ്രീബലി, 4 ന് ഇരുമ്പനം കലേശനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 6 മുതൽ കാഴ്ചശ്രീബലി, പകൽപ്പൂരം, 8.30 ന് നൃത്തനൃത്യങ്ങൾ,11 ന് പള്ളിവേട്ട. ജനുവരി രണ്ടിന് ആറാട്ടു മഹോത്സവം. രാവിലെ 5.45 ന് ഗോദർശനം, വൈകിട്ട് 4 ന് ആറാട്ടുബലി, ആറാട്ടിന് പുറപ്പാട്, കൂട്ടി എഴുന്നള്ളിപ്പ്.