കളമശേരി: സി.ബി.എസ്.ഇ. മേഖല ശാസ്ത്ര പ്രദർശനം കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ സമാപിച്ചു. 6 മുതൽ 8 ക്‌ളാസ് വരെ ഉള്ള വിദ്യാർഥികൾ ഉൾപ്പെട്ട ഒന്നാം വിഭാഗത്തിൽ 34 ടീമുകളിൽ നിന്ന് 15 ടീമുകൾ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. 9 മുതൽ 12 കളാസ് വരെ ഉള്ള വിഭാഗത്തിൽ 74 ടീമുകളിൽ നിന്ന് 27 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഫൈനൽ റൗണ്ടിൽ പ്രവേശിച്ചവർ ഡൽഹിയിൽ നടക്കുന്ന ദേശിയ സി.ബി.എസ്‌.ഇ. ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അർഹരായി. സമാപന ചടങ്ങിൽ മേഖലാ ഡയറക്റ്റർ എം.ഡി. ധർമാധികാരി, പ്രിൻസിപ്പൽ ഫാ വർഗീസ് കാച്ചപ്പിള്ളി, വൈസ് പ്രിൻസിപ്പൽ റൂബി ആന്റണി തുടങ്ങിയവർ സംസാരിച്ചു.