ആലുവ: സി.ഐ.എസ്.എഫ് ആലുവ യൂണിറ്റിന്റെ നേതൃത്വത്തിൽ കീഴ്മാട് ഗവ. യു.പി സ്‌കൂൾ ശുചീകരിച്ചു. അസി. കമാൻഡന്റ് ഇ.ജെ. ബോണി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ, വാർഡ് അംഗം കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് കെ.എൻ.ബിന്ദു, പി.ടി.എ പ്രസിഡന്റ് സാബു തുടങ്ങിയവർ പങ്കെടുത്തു.