കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 887ാം നമ്പർ പെരുമ്പാവൂർ ശാഖയുടെ സ്ഥാപകദിനം ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖയുടെ മുൻകാല ഭാരവാഹികളെയും പ്രവർത്തകരെയും അനുസ്മരിച്ചു. സി. തമ്പാൻ, സി.കെ. സുരേഷ് ബാബു, അഡ്വ. ഷാജി തൈവളപ്പിൽ, എൻ.ജി. തമ്പി തുടങ്ങിയവർ സംസാരിച്ചു.