കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് കന്നുകാലികൾക്കുള്ള വന്ധ്യതാ നിവാരണ ക്യാമ്പുകൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് എ.പോൾ, വെറ്റിനറി സർജൻ ജെസി, സെക്രട്ടറി ശാലു, ലില്ലി, അബുബക്കർ എന്നിവർ സംസാരിച്ചു.