bhagavatha

കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ 10-ാമത് ' സുകൃതം ഭാഗവത സപ്താഹാമൃതം' 24 മുതൽ 31 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. സ്വാമി ഉദിത് ചൈതന്യ മുഖ്യ കാർമ്മികത്വം വഹിക്കും. ഭാഗവതയജ്ഞത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും. 27 ന് രാവിലെ 11.30 ന് സിനിമ, കലാ, സാസ്‌കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. 31 ന് രാവിലെ 11.30 ന് സുകൃത ഭാഗവത പുരസ്‌കാര സമർപ്പണം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, എഴുത്തുകാരൻ സി. രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.