കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് വിപണന മേളയ്ക്ക്‌ തുടക്കം കുറിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ജെ.എ.ൽജി ഉത്പാദിപ്പിച്ച പച്ചക്കറികൾ, പലഹാരങ്ങൾ, കേക്ക് തുടങ്ങിയവ മേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. മേള പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, അസിസ്റ്റന്റ് സെക്രട്ടറി സുധീഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിമി ബാബു, പഞ്ചായത്ത് അംഗങ്ങളായ പി.വി. പീറ്റർ, ശോഭന വിജയകുമാർ, വിനു സാഗർ, സി.ഡി.എസ് അംഗങ്ങളായ മിനി എൽദോ, സിബി, ജിജി, സ്മിത, രമ്യ പ്രകാശ്, ജിജി മനോജ്, മഞ്ജുള കുഞ്ഞുമോൻ, സൗമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.