കൂത്താട്ടുകുളം: കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ ഗോ ഗ്രീൻ പ്രൊജക്ടിന്റെ ഭാഗമായി നടപ്പാക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് ജോർജ് , എൻവയോൺമെന്റ് പ്രൊജക്ട് ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് മംഗലി, റീജിയണൽ ചെയർമാൻ മനോജ് അംബുജാക്ഷൻ, സെക്രട്ടറി ടോണി ജോൺ, വടകര സെന്റ് ജോൺസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിന്ദു എന്നിവർ സംസാരിച്ചു. രണ്ട് സെന്റ് സ്ഥലത്ത് 200 ബാഗുകളിലായി വിവിധയിനം തൈകൾ നട്ടുപിടിപ്പിച്ചു വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുമെന്ന് സെക്രട്ടറി ടോണി ജോൺ പറഞ്ഞു.