അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂൾ വാർഷികാഘോഷം (ജ്യോതിസ് ഉത്സവ്-ഇംപാസ്‌റ്റോ) തുടങ്ങി. സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ. മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ എ.വി. രഘു, ലേഖ മധു, പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോൺ മഞ്ഞളി, പി.ടി.എ പ്രസിഡന്റ് ഡോ. മേജർ ജൂഡ് ജോൺ, ഹെഡ്മിസ്ട്രസ് വിദ്യ കെ. നായർ എന്നിവർ സംസാരിച്ചു. എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്നായി 1400-ഓളം വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നത്.