കാലടി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ സുഭിക്ഷം പദ്ധതിക്ക് തുടക്കം. മറ്റൂർ ഗവ. ആശുപത്രിയിൽ സൗജന്യ ഭക്ഷ്യവിതരണത്തിനുള്ള ഫുഡ് ഷെൽഫ് സ്ഥാപിച്ചു. ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. ഫുഡ്ഷെൽഫിന്റെ ഉദ്ഘാടനം ഡോ. മനോജ് ജോസഫ് നിർവഹിച്ചു. ആദ്യ ഭക്ഷണപ്പൊതിയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോളി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് അറക്കൽ, ബോബി പോൾ, ഡോ. സിന്ധു തുടങ്ങിയവർ സംസാരിച്ചു