അങ്കമാലി: നഗരസഭയിലെ ഭവന-ഭൂ രഹിതർക്ക് വേണ്ടി ഒമ്പതാം വാർഡിൽ വളവഴി അങ്കണവാടിക്ക് സമീപംനിർമ്മിക്കുന്നപാർപ്പിടസമുച്ചയത്തിന്റെശിലാസ്ഥാപനം എംഎൽ.എ റോജി എം. ജോൺ നിർവഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി , ലില്ലി ജോയി, റോസിലി തോമസ്, കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, എ.വി രഘു, വിൽസൺ മുണ്ടാൻ, മാത്യു തോമസ്, മാർട്ടിൻ ബി. മുണ്ടാടൻ തുടങ്ങിയവർ സംസാരിച്ചു.