കുറുപ്പംപടി : കെ.പി സി.സി വൈസ് പ്രസിഡന്റും മുൻ എം പി യും എം.എൽ. എയുമായിരുന്ന പി.ടി.തോമസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ.മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.