അങ്കമാലി: കെ.കെ.രാജേഷ് കുമാർ പഠന കേന്ദ്രത്തിന്റെയും എ.പി.കുര്യൻ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫാദർ സ്റ്റാൻ സ്വാമി- ഭരണകൂട ഭീകരതയുടെ രക്തസാക്ഷി എന്ന വിഷയത്തിൽ കൊളോക്വിയം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.പി. റെജിഷ് അധ്യക്ഷനായി. അഡ്വ.ബിബിൻ വർഗീസ്, പഠനകേന്ദ്രം ഭാരവാഹികളായ സച്ചിൻ ഐ. കുര്യാക്കോസ്,റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.