തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര പദയാത്രയ്ക്ക് ഏരൂർ സൗത്ത് ശാഖയുടെയും ഏരൂർ പോട്ടയിൽ ശ്രീധർമ്മ കല്പദ്രുമയോഗത്തിന്റെയും നേതൃത്വത്തിൽ വാദ്യമേളങ്ങളോടും ദീപാലങ്കാരത്തോടും പൂത്താലമേന്തിയ വനിതകളുടെ സാന്നിദ്ധ്യത്തിൽ സ്വീകരണം നൽകി.
പോട്ടയിൽ ക്ഷേത്രം പ്രസിഡന്റ് ടി.വി. രാമചന്ദ്രൻ, എസ്.എൻ.ഡി.പി. ഏരൂർ സൗത്ത് ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ എന്നിവർ ജാഥാ ക്യാപ്റ്റൻമാരായ എസ്.എൻ.ഡി.പി. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനേയും, കൺവീനർ എം.ഡി. അഭിലാഷിനെയും ഷാൾ അണിയിച്ച് ആദരിച്ചു.
തുടർന്ന് പോട്ടയിൽ ക്ഷേത്രം സെക്രട്ടറി കെ. ശിവൻ കുഞ്ഞ്, പോട്ടയിൽ ക്ഷേത്രം ഖജാൻജി എം.എം. സന്ദീപ്, ക്ഷേത്രം ഭാരവാഹികൾ, ശാഖാസെകട്ടറി കെ.കെ. പ്രസാദ്, ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, ശാഖാ യൂണിയൻ കമ്മിറ്റി മെമ്പർ യു.എസ്. ശ്രീജിത്ത് എന്നിവർ ഗുരുദേവ വിഗ്രഹത്തിൽ ഹാരാർപ്പണം നടത്തി. നിരവധി ഭക്തജനങ്ങൾ ഗുരു പൂജ നടത്തി. പോട്ടയിൽ ക്ഷേത്രത്തിന്റെ വകയായി എല്ലാ ഭക്ത ജനങ്ങൾക്കും പാൽപ്പായസം വിതരണം നടത്തി.