കാലടി: പി.ടി. തോമസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ശ്രീമൂലനഗരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മണവും പെരിയാർ സംരക്ഷണ സംഗമവും നടത്തി. അൻവർ സാദത്ത് എം.എൽ.എ അനുസ്മരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ.കെ.അബ്ദുൽ ജബ്ബാർ മേത്തർക്ക് മികച്ച പരിസ്ഥിതി സേവന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നൽകി ആദരിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.പി.എൻ.ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ.ജോമി, പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ , ബ്ളോക്ക് പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആൻറു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പെരിയാർ നദി സംരക്ഷണത്തിന്റെ ഭാഗമായി ചൊവ്വര ജങ്കാർ കടവ് പരിസരം ശുചീകരിച്ചു.