v
നൈപുണ്യ നഗരം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിശീലനം നേടുന്നു

ചോറ്റാനിക്കര: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം വിരൽത്തുമ്പിലാക്കി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ. ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയത്.

വാട്സ്ആപ്, ഫേസ്ബുക്ക്, ഗൂഗിൾ പേ, ഫോൺ പേ, ബാങ്കിംഗ് സോഫ്റ്റ്‌വെയറുകൾ, തുടങ്ങിയ ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതി​നാണ് 16 വാർഡുകളിൽ നിന്നായി 50 മുതിർന്ന പൗരന്മാർക്കി​ പരിശീലനത്തിൽ പങ്കെടുത്തത്.

10 ദിവസത്തെ സൗജന്യപരിശീലനം പഞ്ചായത്തിലെ 60 വയസി​നു മുകളിൽ പ്രായമുള്ളവർക്ക് ഐ.എച്ച്.ആർ.ഡി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിലാണ് സംഘടിപ്പിച്ചത്.