പറവൂർ: കനിവ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും ക്രിസ്മസ് കേക്കും നൽകി. ആത്മമിത്രം നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ സഹകരണത്തോടെ നടന്ന പരിപാടി സി.പി.എം പറവൂർ ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കനിവ് സെന്റർ പ്രസിഡന്റ് ടി.വി. നിധിൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ബോബൻ, എൻ.എസ്. അനിൽകുമാർ, കെ.എ. വിദ്യാനന്ദൻ, എം.പി. ഏയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു.