കോലഞ്ചേരി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ഐക്കരനാട് പഞ്ചായത്ത് നേതൃസമിതിയും സംയുക്തമായി ജനചേതന വിളംബരജാഥ നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാപ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. സ്റ്റേ​റ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ്, താലൂക്ക് വൈസ് പ്രസിഡന്റ് ജോസ് വി. ജേക്കബ്, കൺവീനർ കെ. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.