കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ മലയാള വിഭാഗം 'ഭരണഭാഷ മാതൃഭാഷ' വിഷയത്തിൽ ദ്വിദിന ശില്പശാല നടത്തി. സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്‌സിലെ ഡോ. പ്രൊഫ. എം.വി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, ഡോ. ബി. ബിന്ദുമോൾ, കെ. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. അനദ്ധ്യാപകർക്കായി നടത്തിയ കൈയക്ഷര മത്സരത്തിൽ റെജി കെ. അബ്രാഹം, സുധ പോൾ, തോമസ് ജോയി എന്നിവർ വിജയികളായി.