കോലഞ്ചേരി: ചെമ്മനാട് ബോധി ഗ്രാമീണ വായനശാലയ്ക്ക് വടവുകോട് ബ്ലോക്കിൽ നിന്ന് അനുവദിച്ച എൽ.സി.ഡ. പ്രൊജക്ടർ തിരുവാണിയൂർ പഞ്ചായത്ത്പ്രസിഡന്റ് സി.ആർ. പ്രകാശ് സ്വിച്ച് ഓൺ ചെയ്തു. പ്രൊജക്ടറും സൗണ്ട് സിസ്​റ്റവും ബ്ളോക്ക് ഡിവിഷൻ അംഗം ബേബി വർഗീസ് കൈമാറി.

ഡോ. കെ.ജി. പൗലോസ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി.കെ. സോമൻ, പി.ജി. സജീവ്, സാജു പോൾ, ഡോ. കെ.ആർ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.