
കൊച്ചി: ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി. എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതിയും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ.ബി ശ്രീകുമാർ, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി ജനുവരി മൂന്നിനു പരിഗണിക്കാൻ മാറ്റി. ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് വിജു എബ്രഹാം പിന്മാറിയതിനെത്തുടർന്ന് ഇന്നലെ ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഇവ പരിഗണിച്ചത്.