കുറുപ്പംപടി : പെരുമ്പാവൂർ പട്ടാലിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എം..എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് നിലവിൽ അഗ്നി ശമന സേനാ നിലയം പ്രവർത്തിക്കുന്നത്.പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.