തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 4366-ാം നമ്പർ പെരുമ്പളം ഈസ്റ്റ് ശാഖയിലെ ആർ. ശങ്കർ സ്മാരക കുടുംബയൂണിറ്റിലെ ഗുരുപാദം പുരുഷ സ്വാശ്രയസംഘം സംഘടിപ്പിക്കുന്ന 8-ാമത് പഞ്ചദിന ശ്രീനാരായണ പഠനശിബിരം 25 ന് അവസാനിക്കും. ശനിയാഴ്ച ഏഴിന് രണ്ട് മഹാസാഗരങ്ങളുടെ സംഗമം എന്ന വിഷയത്തിൽ ഡോ. എം.എം. ബഷീറിന്റെ പ്രഭാഷണം. ഞായറാഴ്ച ഏഴിന് യോഗം അസി. സെക്രട്ടറി രാജൻ മഞ്ചേരി ഗുരുവിന്റെ സംഘടനാ സങ്കൽപ്പത്തെക്കുറിച്ച് പ്രഭാഷണം നടത്തും