കിഴക്കമ്പലം: പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി പള്ളിക്കര ലയൺസ് ക്ലബ് മോറയ്ക്കാല സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾക്ക് കടലാസ് പേന വിതരണം ചെയ്തു. സ്‌കൂൾമാനേജർ ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാബു പീ​റ്റർ അദ്ധ്യക്ഷനായി. സെക്രട്ടറി അനീഷ് ജോൺ, ട്രഷറർ കെ.കെ. ഏലിയാസ്, പി.വി. ജേക്കബ്, എം.കെ. വർഗീസ്, പി.വി. ഏലിയാസ്, ഹെഡ്മാസ്റ്റർ വി.എ. വർഗീസ്, എൽദോ ജോൺ, സുനിത പ്രദീഷ്, പുഷ്പ സണ്ണി തുടങ്ങിയവർ സംസാരിച്ചു.