
കൊച്ചി: വൈദ്യതി ഭേദഗതി ബില്ലിനെതിരെ ലോക്‌സഭാ സ്ഥിരം സമിതിക്ക് കാൽ ലക്ഷം ഇ- മെയിൽ സന്ദേശങ്ങളയ്ക്കാൻ കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മ കേന്ദ്ര നിർവാഹകസമിതി തീരുമാനിച്ചു. പ്രസിഡന്റ് എം. മുഹമ്മദലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ബില്ലിനെ എതിർക്കുവാനുള്ള 14 കാരണങ്ങൾ വിവരിച്ചാണ് സന്ദേശം അയയ്ക്കുക. കർഷകർക്കും സാധാരണ ഗാർഹിക ഉപഭോക്താക്കൾക്കും വൈദ്യതി ചാർജ് ഭീമമായി വർദ്ധിക്കാൻ ഇടവരുത്തുന്ന ബിൽ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരാണ്. കെ.എസ്.ഇ.ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടപ്പെടുത്തും. ഉത്പാദന പ്രസരണ വിതരണ ശൃംഖലകളുടെ നാശത്തിന് ബിൽ വഴിയൊരുക്കുമെന്ന് യോഗം വിലയിരുത്തി.