പെരുമ്പാവൂർ: വൈസ്മെൻ ഇന്റർനാഷണൽ കൂവപ്പടി ഗ്രെയ്റ്റർ ജില്ലാ തലത്തിൽ നടപ്പാക്കുന്ന ലഹരി, മയക്ക് മരുന്ന് അരുത് പദ്ധതിക്ക് തുടക്കം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ഉദ്ഘാടനം വൈസ്‌മെൻ ലെഫ്റ്റനെന്റ് ഗവർണർ രഞ്ജി പെട്ടയിൽ നിർവഹിച്ചു. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണ്ണർ സണ്ണി പി. ഡേവിസ് ലഹരി മയക്കുമരുന്ന് വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ്‌മെൻ കുടുംബാംഗങ്ങൾ മെഴുകുതിരികൾ തെളിയിച്ച് സത്യപ്രതിജ്ഞ എടുത്തു. നിയുക്ത ഡിസ്ട്രിക്ട് ഗവർണർ പവിഴം ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മൂലൻ, പോൾ വെട്ടിക്കനാംകുടി, പി.പി. ഷാജു, ബോബി പാപ്പച്ചൻ, സി.പി.യോഹന്നാൻ, നിക്‌സൺ വെള്ളാംമ്പിള്ളി, ഷിജു തോപ്പിലാൻ, ഷാജു പോൾ, ടൈറ്റസ് തോമസ്, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.