പെരുമ്പാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ പൊതു ഗ്രാമസഭ ചേർന്നു. 2023- 24 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനും ലേബർ ബഡ്ജറ്റും ഷെൽഫ് ഒഫ് പ്രോജക്ടും അംഗീകരിക്കുന്നതിനായുള്ള പൊതു ഗ്രാമസഭയാണ് ചേർന്നത്. എട്ടുകോടി 70 ലക്ഷം രൂപയുടെ പ്രവർത്തികളിലൂടെ 1, 67 ,976 തൊഴിൽ ദിനം സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു അരവിന്ദ്, പി.വി. സുനിൽ, ജിജി ശെൽവരാജ്, എം.വി. സാജു, മായ കൃഷ്ണകുമാർ, ഹരിഹരൻ പടിക്കൽ, എം.ഒ. ജോസ്, രമ്യ വർഗീസ്, ബിന്ദു കൃഷ്ണകുമാർ, സാംസൺ ജേക്കബ്, സിനി എൽദോ, സന്ധ്യ രാജേഷ്, കെ.പി. ചാർലി, പി.എസ്. നിത, അസി. സെക്രട്ടറി ആർ. ഗോപകുമാർ, ഷൈജി ജോയി തുടങ്ങിയവർ പങ്കെടുത്തു.