k-g-o-a
ലഹരിക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ സിഗ്നേച്ചർ ക്യാമ്പയ്ൻ കൗൺസിലർ നഷിദ സലിം ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ ഏരിയാ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ സിഗ്നേച്ചർ കാമ്പയ്ൻ സംഘടിപ്പിച്ചു. കളമശേരി ഗവ.പോളി ടെക്നിക് കാമ്പസിൽ ഏരിയാ പ്രസിഡന്റ് കെ.കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ നഷിദാ സലാം ഉദ്ഘാടനം ചെയ്തു. കൗൺസിലർ മിനി കരീം, സംസ്ഥാന കമ്മിറ്റി അംഗം സനൽകുമാർ , ജില്ലാ വനിതാ കൺവീനർ ഷേർലി പീറ്റർ , ഏരിയാ സെക്രട്ടറി മിനിമോൾ കെ.ജി, കൺവീനർ ധന്യ. കെ. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ജി. മോഹനൻ , രാജേഷ് സി. എസ് , യൂണിറ്റ് സെക്രട്ടറി ആനി ജെ. സെനത്ത് എന്നിവർ സംസാരിച്ചു. പോളിടെക്നിലെ കുട്ടികൾ ഫ്ലാഷ് മോബും നടത്തി.