rally
ലഹരിക്കെതിരെ സെന്റ് പോൾസ് കോളേജ് കളമശേരി നടത്തിയ 501 പപ്പാഞ്ഞികൾ അണി നിരന്ന റാലി

കളമശേരി: മദ്യം മയക്കു മരുന്നു വിപത്തിനെതിരെ സെന്റ്‌ പോൾസ് കോളേജ് കളമശേരി, കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 501 സാന്റാ ക്ളോസ് പങ്കെടുത്ത ബോധവത്കരണ റാലി നടത്തി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ ബിനോയ്‌ ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്തു . മാനേജർ ഫാദർ വർഗീസ് വല്യപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ഫെലിക്സ് ചുള്ളിക്കൽ, പ്രിൻസിപ്പൽ ഡോ.സവിത കെ. എസ്, ഡോ. ആശ തോമസ് , പ്രൊഫ . ജിബിൻ ജേക്കബ് , പ്രൊഫ .തെരേസ സ്റ്റീഫൻ , ഡോ. ഷിജു , പ്രൊഫ .ക്രിസ്റ്റി ജോർജ് ,പ്രൊ വരുൺ വർസ് , പ്രൊ . ജോൺ മാത്യു , അബ്ജിത് , എസ് ശില്പ മുരുഗൻ , ശുഭ, ഐ. സ്. ദേവകുമാർ , അനന്തകൃഷ്ണൻ,ജോൺ ജോയൽ, ശരത്, അഭിജിത്, സഫ്ന തുടങ്ങിയവർ സംസാരിച്ചു