flagiff
പതിനൊന്നാമത് കാർഷിക സെൻസസിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാതല വിളംബരജാഥ കളക്ടർ രേണു രാജ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി: കാർഷിക സെൻസസുമായി ബന്ധപ്പെട്ട കൃത്യവും സുതാര്യവ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം വേണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. പതിനൊന്നാമത് കാർഷിക സെൻസസിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാതല വിളംബരജാഥ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു കളക്ടർ.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷൻ വളപ്പിൽ വിളംബര ജാഥ സംഘടിപ്പിച്ചത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, ജില്ലാ ഓഫീസർ സി.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്.