കൂത്താട്ടുകുളം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ' എന്ന സന്ദേശവുമായി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനചേതനയാത്രയുടെ വരവറിയിക്കുന്ന
വിളംബര ജാഥയ്ക്ക് സ്വീകരണം നൽകി. സി.ജെ. മെമ്മോറിയൽ ലൈബ്രറി, ജീനിയസ് ലൈബ്രറി മംഗലത്തുതാഴം, പുരോഗമന ഗ്രന്ഥാല കിഴകൊമ്പ്, ഗ്രാമീണ വായനശാല ഇടയാർ, കേളി ഫൈൻ ആർട്സ് സൊസൈറ്റി കൂത്താട്ടുകുളം എന്നിവിടങ്ങളിലെ പ്രവർത്തകർ, ജാഥാ ക്യാപ്ടൻ സി.എൻ പ്രഭ കുമാറിന് പുസ്തകങ്ങൾ നൽകി വരവേറ്റു.
ഇതിനോട് അനുബന്ധിച്ചുള്ള യോഗം എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ജെ ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ, മരിയ ഗൊരേത്തി, എം.കെ. രാജു , ജോഷി സ്കറിയ, സി.കെ. ഉണ്ണി, ജോസ് കരിമ്പന, എ.കെ.വിജയകുമാർ,ഫെബീഷ് ജോർജ്, എൻ.യു.ഉലഹന്നാൻ എന്നിവർ സംസാരിച്ചു.