കിഴക്കമ്പലം: പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ നിർമ്മിച്ച പുതിയ വ്യാപാര ഭവന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും. വൈകിട്ട് 4.30ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് സി.ജി. ബാബു അദ്ധ്യക്ഷനാകും. പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് ഹാൾ ബെന്നി ബഹനാൻ എം.പിയും അക്കാഡമി ഹാൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സിൽവർ ജൂബിലിയോടനുബന്ധിച്ച് നിർദ്ധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിനായുള്ള ആദ്യ സംഭാവന ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് സ്വീകരിക്കും. അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളിൽ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ നിർവഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. മാത്യു, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.പി. ജോയി, സോണി ആന്റണി, സുബൈദ നാസർ, കെ.എസ്. നിഷാദ്, ബാബു പി. കുര്യാക്കോസ്, ടി.ബി. നാസർ, വി.കെ. വിജയൻ, പ്രീത രാജു, പി.ജെ. ജോസ്, പി.എം. ജോയ് തുടങ്ങിയവർ സംസാരിക്കും.