കൊച്ചി: നളന്ദ പബ്ലിക് സ്‌കൂളിന്റെ 31-ാം വാർഷികാഘോഷം മിറാക്കുലം 2022 മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. രാജുബാബു അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര സംവിധായകൻ മോഹൻ, കുച്ചിപ്പുഡി നർത്തകി അനുപമ മോഹൻ എന്നിവർ മുഖ്യതിഥികളായിരുന്നു. സ്‌കൂൾ സെക്രട്ടറി കെ.ജി. ബാലൻ, കൗൺസിലർ സക്കീർ തമ്മനം, പ്രിൻസിപ്പൽ എൻ.പി. കവിത, ഗുരുദേവ എഡ്യുക്കേഷണൽ ട്രസ്റ്റ് രക്ഷാധികാരി ഡോ. കെ.ആർ. രാജപ്പൻ, വൈസ് പ്രസിഡന്റ് സുരേഷ് ഭരതൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. ശശിധരൻ, ടി.പി. പ്രസന്നൻ, എ.ആർ. ദിനൂപ്, പി.ടി.എ പ്രസിഡന്റ് അഡ്വ. എം.വി. കിഷോർ എന്നിവർ സംസാരിച്ചു.