പൂക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല അംഗം ഇ.എം. സ്വാതിലക്ഷ്മിയുടെ രണ്ടാമത് കഥാസമാഹാരം 'അലകൾ' പ്രകാശനം ചെയ്തു. അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രൊഫ. പി. ശാലിനി പ്രകാശന കർമ്മം നിർവഹിച്ചു.
എസ്.പി.രവീന്ദ്രനാഥ് പുസ്തകം ഏറ്റുവാങ്ങി. കാർട്ടൂണിസ്റ്റ് ജോഷി ജോർജ് പുസ്തകം പരിചയപ്പെടുത്തി. വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, എടത്തല ഗ്രാമ പഞ്ചയാത്ത് അംഗം എം.എ. നൗഷാദ്, ഡോ. സജി സുബ്രഹ്മണ്യൻ, അദ്ധ്യാപകൻ കെ.സി. വർഗീസ് കീരംകുഴി, പ്രദീപ് എടത്തല, സുപർണ ജെയ്‌സൺ, സി.വി. സാബുജി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, കരിയർ വിദഗ്ദ്ധൻ ബെന്നി മാത്യു, കഥാകാരൻ ഉണ്ണി കെ. പാർത്ഥൻ, കവി ജയൻ പൂക്കാട്ടുപടി, സി.ജി. ദിനേശ്, ഇ.എം. സ്വാതിലക്ഷ്മി എന്നിവർ സംസാരിച്ചു.