വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിലെ വനിതാ വാർഡ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഡോണോ, അഡ്വ. എം.ബി. ഷൈനി, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. ശ്രീകുമാരി, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ വാർഷിക നിർമ്മാണ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് വനിതാ വാർഡ് നിർമാണം പൂർത്തിയാക്കിയത്. പുതിയ കെട്ടിടത്തിൽ 16 കിടക്കകളുണ്ട്. പുറമെ ലേബർ റൂം, നവജാതശിശു പരിചരണ മുറി, സ്റ്റാഫ് റൂമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.