 
കോലഞ്ചേരി: യാക്കോബായസഭയുടെ 33-ാമത് അഖിലമലങ്കര സുവിശേഷ മഹായോഗം 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും. സുവിശേഷ മഹായോഗത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു. 26ന് വൈകിട്ട് 5.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ചങ്ങനാശേരി രൂപത ഓക്‌സിലറി ബിഷപ്പ് മോർ തോമസ് തറയിൽ മുഖ്യ സന്ദേശം നൽകും. സമാപനദിവസമായ 31ന് ഉച്ചകഴിഞ്ഞ് 3ന് സൺഡേ സ്‌കൂൾ അദ്ധ്യാപകവിദ്യാർത്ഥി രക്ഷാകർതൃസംഗമം . 26 മുതൽ 31വരെ പുത്തൻകുരിശ് ഫെസ്റ്റിവൽ ഏരിയ ആയി പ്രഖ്യാപിച്ചു.