1
ചിത്ര പ്രദർശനം കെ.ജെ മാക്സി എം എൽ . എ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ട്‌കൊച്ചി: നൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ചി​ത്രപ്രദർശനത്തി​ന് ഫോർട്ടുകൊച്ചി​ വേദി​യാകുന്നു. അക്യുമെൻ സീൻ, ക്‌നോൺ, റെകഗ്‌നൈസ്ഡ് എന്ന പേരിലുള്ള ചിത്രപ്രദർശനത്തി​ൽ നാലു സീസണുകളിലായി നാലു മാസത്തോളം നീളുന്ന 8 പ്രദർശനങ്ങളാണ് ആശ്രയ് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഒരുക്കിയിട്ടുള്ളത്.

യാന്ത്രികതയും സുഖലോലുപതയും സ്വകാര്യതാബോധവും അധീശത്വം പുലർത്തുന്ന സാംസ്‌കാരിക ഇടങ്ങളുടെ മൂല്യാധിഷ്ഠി​തമായ ഉയിർത്തെഴുന്നേൽപ്പിന് വഴി​യൊരുക്കുകയാണ് ചി​ത്രപ്രദർശനം ലക്ഷ്യം വയ്ക്കുന്നത്.

നൂറോളം കലാകാരന്മാരും കലാകാരികളും ഉൾപ്പെടുന്ന അക്യുമെൻ സീൻ, ക്‌നോൺ, റെകഗ്‌നൈസ്ഡ് എന്ന പേരിലുള്ള ചിത്രപ്രദർശനം ഫോർട്ട്‌കൊച്ചിയിൽ ആരംഭിച്ചു.

ബ്രിട്ടോ ഹെറിറ്റേജ് എഡ്യുക്കേഷൻ സെന്ററിലെ ലോവ്ട്ടൺ ഹാളിൽ കെ.ജെ മാക്‌സി എം.എൽ.എ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ഷൈജു പര്യാത്തുശേരി, ഡോ. ജോണി സേവ്യർ പുതുക്കാട്ട്, ആശ്രയ് സെന്റർ ഡയറക്ടർ ഫാ. ചിൽട്ടൺ ഫെർണാണ്ടസ്, പ്രദർശനത്തിന്റെ ക്യൂറേറ്റർ ഫാ. ബിജു മഠത്തിക്കുന്നേൽ തുടങ്ങിയവർ സംസാരി​ച്ചു.