p

കൊച്ചി: തൃശൂർ അയ്യന്തോളിൽ റോഡിലെ ഡിവൈഡറിൽ കെട്ടിയിരുന്ന തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ നഗരസഭാ സെക്രട്ടറി ഇന്നുച്ചക്ക് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പൊതു നിരത്തുകളിൽ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ ഉത്തരവു നൽകിയത്. തൃശൂരിൽ അഡ്വ. കുക്കു ദേവകിക്ക് പരിക്കേറ്റ സംഭവം ഇന്നലെ അമിക്കസ് ക്യൂറിയാണ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കൊടിതോരണങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നഗരസഭാ സെക്രട്ടറി ഇന്നു ഹാജരായി വിശദീകരിക്കണം.