തൃപ്പൂണിത്തുറ: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത കേന്ദ്രസർക്കാരിനെയും അനുമതി നൽകിയ കേരള സംസ്ഥാന സർക്കാരിനെയും ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി അഭിനന്ദിച്ചു.

500 വർഷം പഴക്കമുള്ള ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനുള്ള ആനകളുടെ ദൗർലഭ്യം ഈ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ അവസാനിക്കും. ദിവസേന രണ്ടുനേരം ആന എഴുന്നള്ളിപ്പ് ആവശ്യമായ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സ്വന്തമായി ഒരു ഗജവീരനെ ആവശ്യമുണ്ടെന്ന സ്ഥി​തി​യുണ്ട്.

എഴുന്നള്ളിപ്പിന് ആനുപാതികമായി ആനകളെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ച കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റിയേയും ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി അഭിനന്ദിച്ചു. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ എന്നിവർ സംസാരിച്ചു.