കടുങ്ങല്ലൂർ: കോൺഗ്രസ് കളമശേരി ബ്ലോക്ക് കമ്മിറ്റി കടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മധു പുറക്കാട്, സുരേഷ് മുട്ടത്തിൽ, മുഹമ്മദ് പാനായിക്കുളം, നാസർ എടയാർ, എ.സി. സുധാദേവി, ബിന്ദു രാജീവ്, ഷൈജ ബെന്നി, കെ.ഐ. ഷാജഹാൻ, എൻ.ആർ. ചന്ദ്രൻ, പി.വി. രാജു തുടങ്ങിയവർ സംസാരിച്ചു.