
വൈപ്പിൻ: അയ്യമ്പിള്ളി മുല്ലപ്പള്ളിൽ വീട്ടിൽ ശരത് (പൊളി ശരത് 22 ) നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം , ഞാറക്കൽ, എറണാകുളം നോർത്ത് സ്‌റ്റേഷൻ പരിധികളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ്. ഡി.വൈ.എസ്.പി എം.കെ.മുരളി, മുനമ്പം ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എ.എസ്.ഐ എം.എസ്ഷാൻ, സി.പി.ഒ വി.ബി.ഗിരീഷ്, ലെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.