തൃക്കാക്കര: പി.ടി.തോമസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തൃക്കാക്കരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ദീപം തെളിയിച്ചു. ഉമ തോമസ് എം.എൽ.എ സ്മൃതിമണ്ഡപത്തിലേക്ക് തീനാളം പകർന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ, ഡിസിസി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആന്റണി ഫർണാണ്ടസ്, സെക്രട്ടറി കെ.എം.അബ്ബാസ്, മണ്ഡലം പ്രസിഡന്റുമാരായ എം.എസ്.അനിൽകുമാർ, സി.സി.വിജു, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.