
കൂത്താട്ടുകുളം: യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനം മുൻ നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ് വൻനിലം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അനുസ്മരണ പ്രഭാഷണം നടത്തി.പി.സി.ഭാസ്കരൻ , ബോബൻ വർഗീസ് , സിബി കൊട്ടാരം, ജോമി മാത്യു, മർക്കോസ് ഉലഹന്നാൻ , സാബു മേച്ചേരി,ജിജോ.ടി. ബേബി, റെജിമോൻ.കെ ആർ ,അമൽ ജേക്കബ് മോഹൻ ,റാഫേൽ വൻനിലം, ടോണി ടോം, അജു ചെറിയാൻ, വിൽസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.