
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് വർക്കുകൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 15 -ാം വാർഡിലെ പഞ്ചായത്ത് കുളിക്കടവ് റോഡിന്റെ നിർമ്മാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ചൂർണിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിലെയും റോഡ് നവീകരണം ആരംഭിച്ചു.
വാർഡ് അംഗം പി.എസ്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗം സബിത സുബൈർ, തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. നാസർ, കെ.എം. അലി, എ.ടി. ജോസ്, ബാവക്കുട്ടി എന്നിവർ സംസാരിച്ചു.
18 വാർഡുകളിലായി 1.33 കോടിയുടെ റോഡ് അറ്റകുറ്റപ്പണികളാണ് ചെയ്യുന്നത്. സർക്കാരിൽ നിന്ന് കിട്ടുന്ന മെയിന്റനൻസ് ഗ്രാന്റും പഞ്ചായത്തിന്റെ തനതു ഫണ്ടും കൂട്ടിയാണ് കട്ടവിരിച്ചും ടാറിംഗും ഉൾപ്പെടുന്ന വർക്ക് നടത്തുന്നത്.