kunninmel-school

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ (കുന്നുമ്മേൽ സ്‌കൂൾ)നിർമ്മിച്ച ടോയ്‌ലറ്റ് സമുച്ചയം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ഒ. ജോസ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പി.ടി.എ പ്രസിഡന്റ് കെ.ഒ. ഫ്രാൻസിസ്, സ്‌കൂൾ പ്രിൻസിപ്പൽ ഷർമിള കെ. വി., പ്രധാന അദ്ധ്യാപിക ബിന്ദു പി.പി., പി.ടി.എ വൈസ് പ്രസിഡന്റ് റഷീദ് മല്ലശേരി, സ്റ്റാഫ് സെക്രട്ടറിമാരായ കെ.എം. മഹേശ്വരി, ഷീജ സമദ് എന്നിവർ പ്രസംഗിച്ചു.