പെരുമ്പാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വെങ്ങോലയിലെ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മോട്ടിൻ വർഗീസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ്, രാജു മാത്താറ, എം.പി. ജോർജ്, എൽദോ മോസസ്, അലി മൊയ്തീൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദ് എന്നിവർ സംസാരിച്ചു.