പെരുമ്പാവൂർ: സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. സ്‌കൂളിന്റെ 25 സെന്റ് സ്ഥലത്ത് വിവിധ ഇനം പച്ചക്കറികളും 100 വാഴയുമാണ് നടുന്നത്.

സ്‌കൂൾ ഹെഡ് മാസ്റ്റർ വി.പി.അബൂബക്കർ, പി.ടി.എ പ്രസിഡന്റ് മുസ്തഫ ചിറ്റേത്തുകുടി എന്നിവർ ചേർന്ന് വാഴക്കണ്ണ് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപൻ, ഷഹനാസ് എൻ.എം., റസിയ മോൾ പി.എം., ജസ്‌ന എം.എസ്., അനീന പി.എസ്., റഷീദ, ജീൻസി മോൾ വി.എം., നീതു തുടങ്ങിയവർ സംസാരിച്ചു.